Wednesday, July 06, 2011

ഒരിക്കലും മരണമില്ല,ഒരു മയക്കം മാത്രം....
കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍നിന്നും ഞങ്ങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു....
അവളുടെ നിഷ്കളങ്കമായ സ്നേഹം,അതെനിക്ക് വേണമായിരുന്നു...
പക്ഷെ അവള്‍ കൂടു വിട്ടകന്നു പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു...
ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനബാടിയായിരിക്കുന്നു......
എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലല്ലോ....
നീ നഷ്ട്ടപ്പെടുത്തിയ എന്‍റെ ആത്മാവിനെത്തേടി ഞാനിവിടെ അലയുകയാണ്
.............

Monday, June 27, 2011

ഇതാ എന്‍ ഹൃദയം നിനക്കായ്..


ഇതാ..എന്‍ കൈകുമ്പിളില്‍ നീ ആവിശ്യപ്പെട്ട എന്റെ ഹൃദയം ..
നിനക്കായ്‌ ഞാനിതു പറിച്ചെടുത്തു....
എടുത്തുകൊള്‍ക...എനിക്കറിയാം നീ ഇതു താഴെ ഇട്ടു നിന്റെ കാലുകള്‍ കൊണ്ട് ചവിട്ടി അരക്കുമെന്ന്....സാരമില്ല ...പക്ഷെ ഒന്ന് നീ എനിക്കായ് ചെയ്യുക....താഴേക്ക്‌ വലിച്ചെറിയും മുന്‍പ് ആ ഹൃദയത്തിനെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്നെ തന്നെ നീ പുറത്തെടുത്തു വെക്കുക..കാരണം...നീ പോലും അറിയാതെ നിന്നെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

Sunday, June 19, 2011


ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍ ‌വെറുതെയെങ്കിലുമോര്‍‌ക്കാ൯ മാത്രം...ഞാനെ൯ കിനാക്കള്‍‌ നിനക്കായി കാഴ്ച് വച്ചു...

ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന എന്നിലെ നനുത്ത സ് നേഹത്തിന്റെ ഇതളുകളോരോന്നും...നീ പറിച്ചെറിഞ്ഞതെന്തിനെ?

ആയിരം കാതങ്ങള്‍‌ക്കുമപ്പുറം ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍‌ നിന്‍‌ മനസ്സില്‍‌ ഒരിയക്കലെങ്കിലുമെന്‍‌ രൂപം മിന്നിമറയുമോ?

മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍ ‌മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും എന്‍‌ സ്നേഹം...അറിയുമോ നിയെന്നെങ്കിലുമൊരു നാള്‍ .......

Tuesday, June 14, 2011


എന്‍റെ അസ്ഥിമാടം വാടിയ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു....
പിന്നെ, കാറ്റ് നിക്ഷേപിച്ച കരിയിലകളും........ ഇങ്ങനെ ഭാരം താങ്ങി എന്‍റെ ഉടല്‍ നൊന്തു കൊണ്ടേയിരിക്കുന്നു....
മരണത്തിനു ശേഷവും എന്നെ വേദനകള്‍ പിന്തുടരുന്നതെന്താണ്?...
ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ് നിന്നെ പ്രണയിക്കുക മാത്രമായിരുന്നു എന്നതാണ്....
ആ കാര്യത്തില്‍ മാത്രം എന്‍റെ പശ്ചാത്താപം ദൈവം സ്വീകരിക്കാത്തതെന്താണ്?...
ഒരു പക്ഷെ എന്‍റെ മേലുള്ള ഏറ്റവും വലിയ കുറ്റം നിന്നെ പ്രണയിച്ചിരുന്നു.. അല്ല.. ഇപ്പോഴും നിന്നെ പ്രണയിക്കുന്നു എന്നതാകാം....
ദൈവം പോലും പൊറുക്കാത്ത എന്‍റെ ഏറ്റവും വലിയ പിഴ....

Wednesday, June 08, 2011

സ്നേഹം....വെറുപ്പ്...





















ഞാന്‍ ഒരു കടലോളം സ്നേഹിച്ചും നീ ഒരു യുഗത്തോളം വെറുത്തും
നമ്മുടെ ജീവിതം തീര്‍ന്നല്ലോ......

സ്നേഹം എന്‍റെ ബാധ്യതയും വെറുപ്പ്‌ നിന്‍റെ അവകാശവുമായങ്ങനെ......

Thursday, June 02, 2011


ചെയ്തു പോയ തെറ്റുകളെ കണ്ടില്ല എന്ന് നടിക്കാനകില്ല..ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തു പശ്ചാതിപിക്കുക.. അത് മാത്രമാണ് മുന്‍പില്‍ ഉള്ള ഒരേ ഒരു വഴി..എന്നും നഷ്ടങ്ങള്‍ മാത്രം...എവിടേയോ നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം..അതിനു പകരം ഞാന്‍ എന്ത് വെക്കും..എന്ത് കൊണ്ട് ആ വിഷമങ്ങള്‍ മറക്കാന്‍ പറ്റും..വാക്കുകള്‍ എനിക്ക് അന്യമായ് കൊണ്ടിരിക്കുന്നു..എഴുതുവാനും.. പറയുവാനും.....അവള്‍ മാത്രമിരുന്നു എന്റെ പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ അസ്തമിക്കുമോ?..
അറിയില്ല...
കാത്തിരിക്കാം..
അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ......

കഴിഞ്ഞു പോയ നിമിഷങ്ങളെ...................

ഒരിക്കല്‍ സൗഹൃദം പ്രണയമായ് മാറി.....

ഞാന്‍ അറിയാതെ തന്നെ....


അവള്‍ ഒരു മാലാഖ ആയിരുന്നു എനിക്ക്.....

എപ്പോഴും........

ജീവിതം തന്നെ അവള്‍ ആണ് എന്ന തോന്നല്‍ എന്നെ ഭ്രാന്തമായ ആ ഒരു ലോകത്തേക്ക് എത്തിച്ചു.....

ആ ലോകത്തെ നിന്ന് ഞാന്‍ അത് തിരിച്ചു അറിഞ്ഞു.......

മനസ് എന്നത് ആര്‍ക്കും പിടിച്ചു വാങ്ങാന്‍ പറ്റില്ല എന്ന സത്യം.....

ആ സത്യം ഒരു വേദനയായി മനസിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു....


പക്ഷെ ആ വേദന ഒരു ലഹരി ആയി മാറുകയിരുന്നു.....
ലഹരി.. അതിന്റെ സുഖം അനുഭവിച്ചാല്‍ ആ ലോകത്ത് നിന്നും ഒരു തിരിച്ചു വരവിന് ആരാണ് ആഗ്രഹിക്കുക???
പക്ഷെ .. ആ സുഖം....


അതിനു ഞാന്‍ പകരം വെക്കേണ്ടി വന്നത് എന്റെ ജീവിതം ആണ് എന്നത് ഒരു സത്യമായ് ഇന്നും അവശേഷിക്കുന്നു....


ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്...

അവിടെ ഒരു പ്രകാശം പോലുമില്ല എന്ന് ഞാന്‍ തിരിച്ചു അറിഞ്ഞു...

കരയുന്ന കണ്ണുമായ്...... ഇടറുന്ന ചുണ്ടുമായ്....

എത്രയോ രാവുകള്‍ പോയ്മറഞ്ഞു......

എന്നെ തളര്‍ത്തുന്ന.....എന്നെ വളര്‍ത്തുന്ന.....

എന്റെ സ്വപ്നങ്ങള്‍ തന്‍ കൂട്ടുകാ​രീ........

ഒരു മാത്ര.....ഒരു മാത്രയെങ്കിലും എന്‍ കണ്മുന്‍പില്‍ വന്നു
നീ ഒന്നു ചിരിതൂകൂ......


എന്‍ സ്വപ്നമേ.......

എന്തിനോ കേഴുന്ന എന്‍ മനമിന്നു നിന്റെ തലോടലിനു വേണ്ടി കൊതിക്കുന്നു...

ഒരു മഴയായ്.... ഒരു കാറ്റായ്... നീ എന്റെ അരികിലേക്ക് വരും എന്ന പ്രതീക്ഷയോടെ......



Can't read this?..
(Select 'C' drive - Windows - Save to 'Fonts' Folder)

Tuesday, May 31, 2011

എന്റെ പ്രിയേ.......

നീ കരഞ്ഞാല്‍ മുറിപ്പെടുന്നതന്‍റെ ഹൃദയമാണ്...

നിന്റെ കണ്ണുകള്‍ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീരും മുള്ളുകള്‍ ആയി വീഴുന്നത് എന്റെ നെഞ്ചില്‍ ആണ്...


നിന്‍റെ സങ്കടങ്ങളില്‍ ചോര്‍ന്നു പോകുന്നത് എന്‍റെ ധൈര്യമാണ്..
നിന്‍റെ ഓരോ നെടുവിര്‍പ്പും ചുട്ടുപൊള്ളിക്കുന്നത് എന്‍റെ ആത്മാവിനെയാണ്..
നീയില്ലാതാകുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെ തന്നെയാണു...

തിരികെ വരൂ പ്രിയേ.....

തകര്‍ന്നു കിടക്കുന്ന എന്റെ ഹൃദയത്തില്‍ നിന്റെ ചൂടുള്ള ചുംബനങ്ങള്‍ പകര്‍ന്നു തരൂ.....


Tuesday, May 10, 2011

നീ എന്നെ സേഹിച്ചിരുന്നു.......





"പ്രീയേ"...,നിനക്കെന്നെയും, എനിക്കു നിന്നെയും മനസിലാക്കാന്‍ കഴിയാതെപോയല്ലേ ....?
മനസ്സ് എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്ടവസന്തത്തിന്റെ ചിറകടിശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു .....
സ്മരണകളുടെ തിരയി‍ല്‍പ്പെട്ട് മനസ്സു പിടയുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി
തളരുകയാണ്....
എല്ലാം മറക്കാനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍..
പക്ഷെ സ്നേഹത്തിന്റെ രക്തത്തില്‍ തൊട്ടാല്‍ പെട്ടന്നങ്ങനെ മറക്കാന്‍ കഴിയും.....

പ്രഭാതത്തിന്റെ കുളിര്‍മയോടെ .. . നട്ടുച്ചയുടെ തീഷ്ണതയോടെ...സഡ്യയുടെ
സൗന്ദര്യത്തൊടെ...
ഒടുവിലേ രാവിന്റെ നിശബ്ധതയോടെ എന്നില്‍ വലയം പ്രാപിച്ച ......
ആ നഷ്ടപ്പെട്ട പ്രണയ സാമ്രാജ്യത്തിന്റെ ദുഖസ്മ്രതികളുമായി
ഞാന്‍ തളരുമ്പോള്‍...
നീ... നീ എന്നെ സേഹിച്ചിരുന്നു എന്നത് ഓര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.........

Monday, May 02, 2011

അന്നും... ഇന്നും ....


അന്നു നീ എന്നോട് പറഞ്ഞു;
നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!!

അത് പ്രണയത്തിന്റെ വസന്തം.

ഇന്നു നീ എന്നോട് ചോദിക്കുന്നു -
നിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍ ????

ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?

പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

Saturday, April 30, 2011


പറയാന്‍ ഇനി വാക്കുകള്‍ ഇല്ല...

എന്താണ് മുന്‍പോട്ടു നയിക്കുന്നത് എന്ന് ചോദിച്ചാല്‍...

എനിക്ക് അറിയില്ല...
ഇന്നലെ വരെ പ്രഭാതത്തിലെ സവാരികളില്‍ പോലും അവള്‍ എന്റെ കൈ പിടിച്ചു നടന്നിരുന്നു..
ഒറ്റക്കാണ് എന്നാ തോന്നല്‍ ഉണ്ടായിരുന്നില്ല...
അവള്‍ ഉണ്ദൈക്കിയിരുന്നില്ല എന്നതാണ് സത്യം..
എന്നെ അവള്‍ക്കു മുഴുവനായി കൊടുത്തപ്പോഴും എന്നും എന്റെ ആണ് എന്ന വിശ്വാസമായിരുന്നു മനസ്സില്‍ നിറയെ...
ജീവിതം എന്നത് നഷ്ടപെടലുകളുടെ ലാഭ കണക്കാണ്...
കൂടുതല്‍ അന്ന്യനു നഷ്ടം വരുത്തിയവന്‍ ആണ് യഥാര്‍ത്ഥ വിജയി...
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ കടിച്ചമര്‍ത്തി ഞാന്‍ കാത്തിരിക്കുന്നു..
എനിക്കറിയാം എല്ലാം തൊട്ടു അറിയുന്നത് വരെ മാത്രമുള്ള തമാസകള്‍ ആണ് എല്ലാവര്ക്കും..
അതിനും അപ്പുറം ആണ് എന്ന ഇഷ്ടത്തോടെ സ്നേഹിച്ച ഞാന്‍ നാളെ ദൈവത്തോട് എന്ത് പറയും?..
എന്റെ മനസാക്ഷിയെ ഞാന്‍ എന്ത് പറഞ്ഞു മനസിലാക്കും...
കളി ചിരികള്‍ അല്ല ജീവിതം എന്ന് എന്നാണു അവള്‍ മനസിലാക്കുന്നത്‌..
എന്റെ ജീവനൈരുന്നു അവള്‍ എന്ന് ഞാന്‍ എങ്ങനെ അവളെ മനസിലാക്കും...
ദൈവമേ എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ..
ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും എന്നെ ചിന്തിപ്പിക്കുന്നത് അവളാണല്ലോ..
അവളുടെ കൈ ഒരിക്കല്‍ അവളുടെ ഹൃദയത്തിനു നേരെ ചൂണ്ടെണ്ട അവസ്ഥ അവള്‍ക്കു വരുമ്പോള്‍ അവള്‍ക്കു താങ്ങായി ഞാന്‍ വേണം..

അതാണ്‌ എന്നെ ജീവിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..

അവള്‍ക്കു എന്നെ മനസിലാക്കാന്‍ പറ്റിയില്ല എങ്കില്‍ മരണത്തിലേക്കും...

ഒരു വെള്ള തുണിയില്‍ പൊതിഞ്ഞു എന്റെ ശരീരം പള്ളിയിലേക്ക് എടുക്കുമ്പോള്‍ അവള്‍ എന്നെ കാണാന്‍ വരുമോ എന്നെനിക്കറിയില്ല...
പക്ഷെ അവളുടെ ഒരു തലോടലിനായി.... ഒരു ചുംബനത്തിനു ആയി... ഒരു തുള്ളി കണ്ണീരിനു ആയി.... എന്റെ ആത്മാവ് കാത്തിരിക്കും.. എന്നും..

ഞാന്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു..
ഒറ്റപ്പെടലിന്‍റെ ആ ലോകത്ത് നിന്ന് അവള്‍ എന്നെ കൈ പിടിച്ചു നടത്തുകയായിരുന്നു..
അവളുടെ കൈ പിടിച്ചു ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു...
എന്നും അവള്‍ കൂടെ ഉണ്ടാകും എന്ന് അഹങ്ഘരിച്ചു..
അറിയില്ല എന്താണ് അവള്‍ക്കു സംഭവിച്ചത് എന്ന്..
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍ എന്നില്‍ നിന്നും പറന്നകുന്നു...
കണ്നെതാത്ര ദൂരേക്ക്....
അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്..
ഈ ലോകത്ത് നിന്ന് എന്നെ കൈ പിടിച്ചു നടത്താന്‍ അവള്‍ വരുമോ എന്നറിയില്ല...
ഒരു പക്ഷെ വരില്ലായിരിക്കും..
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു..
ഒരു തലോടലിനായ്.. ഒരു ചിരിക്കായ്.. ഒരു വിളിക്കായ്...
എന്റെ മനസ്സില്‍ എറിഞ്ഞു കൊണ്ടിരിക്കുന്ന ഈ തീ അണക്കാന്‍ സ്നേഹത്തിന്റെ കടലായി നീ തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു.. പ്രതീക്ഷയോടെ....

Thursday, April 28, 2011

ജീവിതത്തിലെ ഇനിയുള്ള വഴികളില്‍ ഓര്‍ത്തോര്‍ത്തു കരയാതെ ഇരിക്കാന്‍ ഞാന്‍ എന്റെ ഓര്‍മകളെ മറന്നു കളയുന്നു...
സഹതാപത്തിന്റെ കരങ്ങള്‍ എന്റെ പുറത്തു വീഴാതെ ഇരിക്കാന്‍ എന്റെ ദുഖങ്ങളെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ കുഴിച്ചു മൂടുന്നു..
എന്റെ നെഞ്ചില്‍ എരിയുന്ന കനലുകളെ മഞ്ഞിട്ടു മൂടാന്‍ അവള്‍ വരുമെന്ന് തോന്നി..
കനലുകള്‍ക്കിടയില്‍ സ്നേഹത്തിന്റെ വിത്ത് മുളപോട്ടില്ല എന്നത് ലോകസത്യമാണ്....
അണയാന്‍ പോകുന്ന ദീപങ്ങള്‍ ആളിക്കത്തുന്നത്‌ പോലെ ആകുമോ എന്റെ കൈയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ അക്ഷരങ്ങള്‍...

Monday, April 25, 2011


കയ്യെത്തും ദൂരത്തില്‍ അരികില്‍ ഉണ്ട് എന്ന് നമ്മള്‍ കരുതുന്നവര്‍ കണ്ണ് ഏതാരാത്രത വളരെ ദൂരെ ആണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ മരണത്തെ ആഗ്രഹിച്ച് പോകുന്നു.. അത് മരണത്തോട് ഉള്ള ഇഷ്ടം കൊണ്ടോ... അതോ ഒറ്റപെടലിന്റെ വേദന മനസിനെ മരവിപ്പിക്കാന്‍ തുടങ്ങിയതുകൊണ്ടോ?..............

Friday, April 22, 2011


ഞാന്‍ സ്നേഹത്തിന്റെ വില അന്വേഷിച്ചു നടന്നു....

പലരോടും... പലപ്പോഴും....

പല സ്ഥലങ്ങളില്‍... പല ദേശങ്ങളില്‍....

ആര്‍ക്കുമറിയില്ല...
സ്നേഹത്തിന്റെ വില.

സ്നേഹം ജലം പോലെയാണ്.....

അത് നിറയ്ക്കാന്‍ പാത്രങ്ങള്‍ വേണം...

പണമാകുന്ന പാത്രം.... കാമമാകുന്ന പത്രം.......

ചിലപ്പോഴത് അധികാരമാവും.. ചിലപ്പോള്‍ സൌന്ദര്യവും....
ചിലപ്പോഴത് ബന്ധങ്ങളും മാത്രമാവാം...

ചില പാത്രങ്ങള്‍ സ്വര്‍ണവും, ചിലത് വെള്ളിയും, ചിലത് വെറും കളിമണ്ണും ആവാം..

സ്നേഹത്തിന്റെ വില അവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളുടെ വിലയാകുന്നു...

നിങ്ങള്‍ പാത്രങ്ങള്‍ ഉടക്കരുത്..

പാത്രങ്ങള്‍ ഉടഞ്ഞാല്‍ സ്നേഹത്തിന്റെ വില ശൂന്യം...

ആത്മാര്‍ഥ സ്നേഹം പുഴയാകുന്നു.....

ദൈവം കടലും ........

Wednesday, April 20, 2011















അവള്‍ അപ്പോള്‍ നനഞ്ഞിരുന്നു... ആര്‍ത്തു പെയ്യുന്ന ആ മഴയില്‍ കയറി നില്‍ക്കുവാന്‍ ആ മരം അവള്‍ക്കു ഉപകരിച്ചു....
മഴയുടെ താണ്ടവം കഴിഞ്ഞപ്പോള്‍ അവള്‍ ആ മരത്തെ പേടിച്ചു...
മരത്തിന്റെ പെയ്താവും പിന്നെ...
വന്ന വഴികളെയും പോകുവാന്‍ പോകുന്ന ദൂരങ്ങളെ കുറിച്ചും അവള്‍ ഓര്‍മിച്ചു..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ക്കു ആ മരത്തെ എങ്ങനെ കൂട്ടാനാകും...
മഴ മാറിയപ്പോള്‍ അവള്‍ ആ മരച്ചുവട്ടില്‍ നിന്നും പതുക്കെ നടക്കുവാന്‍ തുടങ്ങി..
ദൂരേക്ക്..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ എന്നെങ്കിലും ഓര്‍മിക്കുമോ..

അല്പ നേരം അവളെ കാത്തു സൂക്ഷിച്ച ആ മരത്തെ?..

Wednesday, March 30, 2011


ഇന്നലയുടെ രാത്രികളില്‍ എന്റെ അങ്ങേ തലക്കല്‍ നീ ഉണ്ടായിരുന്നു..
ഉറക്കത്തിന്റെ ആഴങ്ങളില്‍ പോലും നീ സുരക്ഷിത ആണ് എന്ന ചിന്ത എന്നെ സമാധാനപ്പെടുത്തിയിരുന്നു..
പക്ഷെ ഇന്ന്.. എന്റെ രാത്രികള്‍ മൂകമാണ്...
ഉറക്കമില്ലാതെ എന്റെ രാത്രികളില്‍ നിന്റെ ഓര്‍മ്മകള്‍ മാത്രമാണ് എനിക്ക് കൂട്ടായ് വരുന്നത്...
പ്രിയേ.. അറിയുക.. ഞാന്‍ എത്രമാത്രം നിന്നെ പ്രണയിച്ചിരുന്നു എന്ന്..
നിന്നിലേക്ക്‌ ഞാന്‍ തന്ന എന്റെ ചൂട് ഏത് കൊടും തണുപ്പില്‍ നിന്നും നിന്നെ കാത്തു കൊളളും......
നിന്നില്‍ നിന്നും ഞാന്‍ വലിച്ചെടുത്ത ഓരോ ശ്വാസവും എന്റെ ജീവശ്വാസമായി ഇപ്പോഴും എന്റെ ഉള്ളില്‍ നിലനില്‍ക്കുന്നു..
ആ ശ്വാസം നിലനില്‍ക്കുന്നടത്തോളം ഞാന്‍ നിന്നെ പ്രണയിക്കും..കാത്തിരിക്കും...
മരണത്തിനു പോലും എന്നെ നിന്നില്‍ നിന്നും പിരിക്കാന്‍ ആകില്ല..

Saturday, March 26, 2011


അറിയില്ല എന്താണ് സംഭവിക്കുന്നത്‌ എന്ന്......... ഞാന്‍ അവള്‍ക്കു കൊടുക്കാന്‍ ശ്രമിക്കുനതും അവള്‍ തിരികെ നല്‍കാതെ ഇരിക്കാന്‍ ശ്രമിക്കുന്നതും ഒന്ന് തന്നെ....... ഇപ്പോഴും എനിക്കറിയില്ല......... എന്നില്‍ നിന്നും അവളിലേക്കുള്ള ദൂരം............ അതെത്ര ആണ് എന്ന്........

Sunday, February 20, 2011


നിന്റെ ഇഷ്ടം എന്നോട് പറഞ്ഞതു ശരി
ഞാന്‍ അതിനനുവദിച്ചത് തെറ്റ്

നിന്റെ മധുമൊഴികള്‍ ശരി
ഞാന്‍ ശ്രവിച്ചത് തെറ്റ്

നിന്റെ സങ്കടങ്ങള്‍ ശരി
ഞാന്‍ പങ്കുവച്ചത് തെറ്റ്

നിന്റെ ചുംബനങ്ങളെല്ലാം ശരി
ഞാന്‍ അതിലലിഞ്ഞത് തെറ്റ്

നീ യാത്ര പറഞ്ഞതു ശരി
ഞാന്‍ കാത്തിരുന്നത് തെറ്റ്

നിന്റെ ശരികളുടെ ലോകത്ത്
ഞാന്‍ എന്നുമൊരു തെറ്റ്

Tuesday, February 09, 2010


















പ്രണയം
ഏറ്റവും അപകടകരമായ സദാചാര ലംഘനമായി മാറുന്ന സമകാലികതയില്‍, പ്രണയികള്‍ തീവ്രവാദികളാക്കപ്പെടുന്ന രാഷ്‌ട്രീയ കാലത്ത്‌, പ്രണയം കോടതിവരാന്തയില്‍ പകച്ചുനില്‍ക്കുന്ന നീതിന്യായ കാലാവസ്ഥയില്‍ തീവ്രമായ സാമൂഹിക അസഹിഷ്ണുത കൂടുതല്‍ ഏകാന്തവും സംഭീതവുമായ ഒരു ബിംബമായി വര്‍ത്തമാനത്തെ പിടിച്ചെടുക്കുന്നു.

സദാചാരം സമൂഹം അഥവാ അധികാരിവര്‍ഗം വ്യക്തികളുടെമേല്‍, അതായതു നമ്മുടെ മേല്‍ അടിച്ചേല്പിക്കുന്ന normality -ആണ്. സമൂഹത്തിനു മുന്‍പില്‍ നാം തിരിഞ്ഞു നിന്നുപോയാല്‍ നമ്മെ സമൂഹം അബ്നോര്‍മല്‍ ആക്കും. സമൂഹത്തിന്റെ മുന്‍പില്‍ പ്രണയവും, ലൈംഗികതയും സാമൂഹ്യ നിയമങ്ങളും സദാചാരവിലക്കുകളും ലംഘിച്ച്‌ രണ്ട്‌ വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. അതാണ് സമൂഹത്തിന്റെ വീക്ഷണം... ഈ അതിര്‍ത്തിയാണ് നാം വ്യക്തികള്‍ സംഘടിച്ചു തകര്‍ക്കെണ്ടതുണ്ട്...

ഇനി ആത്മഹത്യയുടെ കാര്യം...
ദാ Cesar Paves പറയുന്നതു ശ്രദ്ധിക്കൂ...:
"One doesn't kill oneself for love of a woman but because love - any love - reveals us in our nakedness. Our misery, our vulnerability, our nothingness..."

ഏതു തരം പ്രണയവും ആത്യന്തികമായി വെളിപ്പെടുത്തുന്നത് അതിന്റെ ഉടമയുടെ ദുരവസ്ഥയാണ് .
പ്രണയം ഒരാളെ അയാളുടെ എല്ലാ വേദനകളോടും, നിസ്സഹായതയോടും, ഇല്ലായ്മയോടും കൂടി
ലോകത്തിന്റെ മുന്‍പില്‍ വിളിച്ചു കാട്ടുന്നു. പ്രണയത്തെ നിമിത്തമായി
എടുത്തുകൊണ്ടു ആത്മഹത്യ ചെയ്യുന്ന ഒരാള്‍ തന്റെ ഉള്ളിലെ അപര്യാപ്ത ബോധത്തെ
വാസ്തവത്തില്‍ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്.

ആത്മഹത്യ ചെയ്യുന്നവന്റെ മനസ്സാണിവിടെ സൂചിപ്പിച്ചത്... അവന്റെ പരിതാപ-അവസ്ഥ സമൂഹത്തിനൊരു നേരമ്പോക്ക് മാത്രം. കര്‍ഷകരുടെയും ദരിദ്രന്റെയും ആത്മഹത്യ കൂടി ഇങ്ങനെ നോക്കി കാണാമല്ലോ...

"Here dead we lie
Because we did not choose
To live and shame the land
From which we sprung."--A. E. Housman

വ്രക്ഷക്കൊമ്പില്‍ കാറ്റിനു കുറുകെ കഴുത്തുമുരുകി കയര്തുംബ്ബില്‍കുരുങ്ങിയ ഒരു ലക്ഷ്യബോധമാണ് ആത്മഹത്യ ചെയ്യുന്നവന്റെ മനസ്സ്. ഈ ലക്ഷ്യബോധാതെ കുറിച്ചുള്ള വേദനയും പരിഹാസവും സമൂഹത്തിന്റെ നെരംബോക്കാവുമ്പോള്‍ മാനുഷികത കിരാതകരങ്ങളില്‍ ഭദ്രം. സ്വത്വനഷ്ട്ടമാകും ചിലപ്പോള്‍ ആത്മഹത്യയുടെ ഹേതു...


പ്രണയം സാമൂഹ്യ നിയമങ്ങളും സദാചാരവിലക്കുകളും ലംഘിച്ച്‌ രണ്ട്‌ വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാവാം സമൂഹത്തിനു മുന്നില്‍ പ്രണയം അസ്വീകാര്യമാക്കുന്നത്‌. സാമൂഹികബന്ധങ്ങളില്‍ ഇന്ന്‌ പുലരുന്ന നിര്‍വചനങ്ങളെ അതിലംഘിച്ചുകൊണ്ടുമാത്രമേ വ്യക്തികള്‍ക്ക്‌ ആനന്ദനിര്‍ഭരമായ ലയനം സാധ്യമാവുകയുള്ളു. സമുദായവിലക്കുകള്‍ ചെന്നെത്താത്ത സ്വകാര്യസങ്ങേതങ്ങള്‍ തേടി പ്രണയശരീരങ്ങള്‍ അലഞ്ഞുതിരിയുന്നത്‌ അതുകൊണ്ടാവാം. പ്രണയ രതിമോഹങ്ങള്‍ ചുറ്റുപാടുകളുടെ വിലക്കുകളെ വിസ്‌മരിച്ച്‌ നിത്യതയില്‍ അഭിരമിക്കുന്നു.
രമണനും, ഇടപിള്ളിയും വാഴ്ത്തപ്പെടുന്നത് ഇത്തരമൊരു ഇടത്തിലാണ്. ജീവിത സമരത്തില്‍നിന്നും നീട്ടിവേക്കപ്പെടെണ്ട ഒന്നല്ല പ്രണയമെന്നുവരുമ്പോള്‍ അത്‌ സമരത്തിന്റെ കേന്ദ്രമോ തുടക്കമോ തുടര്‍ച്ചയോ ഒക്കെയായിത്തീരുന്നുണ്ട്‌.


അതുകൊണ്ടാണ്‌ സമൂഹത്തില്‍ ഇതര ജീവിതാനുഭവങ്ങള്‍ക്ക്‌ ലഭിക്കാത്ത പ്രാധാന്യം പ്രണയ/രതിയനുഭവങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. അലൗകിക സൗന്ദര്യത്തിന്റെ ഈ നിത്യതാസ്‌പര്‍ശം ചിലപ്പോള്‍ ഒറ്റനിമിഷത്തില്‍ തകര്‍ന്നുവീണേക്കാം. ഓര്‍ക്കുക...പ്രണയവും, രതിയും ആരോജകമായി വ്യാക്ഖ്യാനിക്കാപ്പെടുന്ന ഒരു അധികാരവ്യവസ്ഥിതിയില്‍, പ്രണയത്തിന്റെ ഉടലുകളില്‍ പേറുന്ന പരശതം പീഡനങ്ങളുടെ നീറിപ്പടരുന്ന ഉപ്പുകാലമാണ് നിലവിലുള്ളത്.... നിങ്ങള്‍ക്ക് പ്രതികരിക്കാം...