Tuesday, June 14, 2011


എന്‍റെ അസ്ഥിമാടം വാടിയ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു....
പിന്നെ, കാറ്റ് നിക്ഷേപിച്ച കരിയിലകളും........ ഇങ്ങനെ ഭാരം താങ്ങി എന്‍റെ ഉടല്‍ നൊന്തു കൊണ്ടേയിരിക്കുന്നു....
മരണത്തിനു ശേഷവും എന്നെ വേദനകള്‍ പിന്തുടരുന്നതെന്താണ്?...
ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ് നിന്നെ പ്രണയിക്കുക മാത്രമായിരുന്നു എന്നതാണ്....
ആ കാര്യത്തില്‍ മാത്രം എന്‍റെ പശ്ചാത്താപം ദൈവം സ്വീകരിക്കാത്തതെന്താണ്?...
ഒരു പക്ഷെ എന്‍റെ മേലുള്ള ഏറ്റവും വലിയ കുറ്റം നിന്നെ പ്രണയിച്ചിരുന്നു.. അല്ല.. ഇപ്പോഴും നിന്നെ പ്രണയിക്കുന്നു എന്നതാകാം....
ദൈവം പോലും പൊറുക്കാത്ത എന്‍റെ ഏറ്റവും വലിയ പിഴ....

No comments:

Post a Comment