Wednesday, April 20, 2011















അവള്‍ അപ്പോള്‍ നനഞ്ഞിരുന്നു... ആര്‍ത്തു പെയ്യുന്ന ആ മഴയില്‍ കയറി നില്‍ക്കുവാന്‍ ആ മരം അവള്‍ക്കു ഉപകരിച്ചു....
മഴയുടെ താണ്ടവം കഴിഞ്ഞപ്പോള്‍ അവള്‍ ആ മരത്തെ പേടിച്ചു...
മരത്തിന്റെ പെയ്താവും പിന്നെ...
വന്ന വഴികളെയും പോകുവാന്‍ പോകുന്ന ദൂരങ്ങളെ കുറിച്ചും അവള്‍ ഓര്‍മിച്ചു..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ക്കു ആ മരത്തെ എങ്ങനെ കൂട്ടാനാകും...
മഴ മാറിയപ്പോള്‍ അവള്‍ ആ മരച്ചുവട്ടില്‍ നിന്നും പതുക്കെ നടക്കുവാന്‍ തുടങ്ങി..
ദൂരേക്ക്..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ എന്നെങ്കിലും ഓര്‍മിക്കുമോ..

അല്പ നേരം അവളെ കാത്തു സൂക്ഷിച്ച ആ മരത്തെ?..