Thursday, July 14, 2011


എവിടെ പോയി മറഞ്ഞു എന്നറിയില്ല...
ദൂരേക്ക് നീ മറഞ്ഞു പോകുമ്പോള്‍ എന്നില്‍ നിന്നും നീ തട്ടി എടുത്തത്‌ എന്താണ് എന്നും എനിക്കറിയില്ല...
ഒന്ന് മാത്രമറിയാം.. അത് ആയിരുന്നു എന്റെ അത് വരെ ഉള്ള ജീവന്‍..
എന്റെ ജീവിതത്തെ ഞാന്‍ രണ്ടാക്കി പകുക്കുന്നു.....
നിന്റെ കൂടെ ജീവിച്ചതും... ... നീ ഇല്ലാതെ ജീവിക്കുന്നതുമെന്നു...
അറിയില്ല ജീവിതത്തിന്റെ ഈതെങ്കിലും വഴിയില്‍ നിന്നെ കണ്ടു മുട്ടുമോ എന്ന്... അന്ന് നിന്റെ കൈയില്‍ ചേര്‍ത്ത് പിടിക്കാനായി ഞാന്‍ കാത്തു വെച്ചിരിക്കുന്നു.. എന്റെ കൈകളെ... ......

മനസ്.........


മഴവന്നുചേരുന്നനേരത്തു
നീയെന്‍റെ
അരികിലുണ്ടായിരുന്നെങ്കില്‍ ...!

Wednesday, July 06, 2011

ഒരിക്കലും മരണമില്ല,ഒരു മയക്കം മാത്രം....
കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍നിന്നും ഞങ്ങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു....
അവളുടെ നിഷ്കളങ്കമായ സ്നേഹം,അതെനിക്ക് വേണമായിരുന്നു...
പക്ഷെ അവള്‍ കൂടു വിട്ടകന്നു പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു...
ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനബാടിയായിരിക്കുന്നു......
എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലല്ലോ....
നീ നഷ്ട്ടപ്പെടുത്തിയ എന്‍റെ ആത്മാവിനെത്തേടി ഞാനിവിടെ അലയുകയാണ്
.............