Saturday, April 30, 2011


പറയാന്‍ ഇനി വാക്കുകള്‍ ഇല്ല...

എന്താണ് മുന്‍പോട്ടു നയിക്കുന്നത് എന്ന് ചോദിച്ചാല്‍...

എനിക്ക് അറിയില്ല...
ഇന്നലെ വരെ പ്രഭാതത്തിലെ സവാരികളില്‍ പോലും അവള്‍ എന്റെ കൈ പിടിച്ചു നടന്നിരുന്നു..
ഒറ്റക്കാണ് എന്നാ തോന്നല്‍ ഉണ്ടായിരുന്നില്ല...
അവള്‍ ഉണ്ദൈക്കിയിരുന്നില്ല എന്നതാണ് സത്യം..
എന്നെ അവള്‍ക്കു മുഴുവനായി കൊടുത്തപ്പോഴും എന്നും എന്റെ ആണ് എന്ന വിശ്വാസമായിരുന്നു മനസ്സില്‍ നിറയെ...
ജീവിതം എന്നത് നഷ്ടപെടലുകളുടെ ലാഭ കണക്കാണ്...
കൂടുതല്‍ അന്ന്യനു നഷ്ടം വരുത്തിയവന്‍ ആണ് യഥാര്‍ത്ഥ വിജയി...
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ കടിച്ചമര്‍ത്തി ഞാന്‍ കാത്തിരിക്കുന്നു..
എനിക്കറിയാം എല്ലാം തൊട്ടു അറിയുന്നത് വരെ മാത്രമുള്ള തമാസകള്‍ ആണ് എല്ലാവര്ക്കും..
അതിനും അപ്പുറം ആണ് എന്ന ഇഷ്ടത്തോടെ സ്നേഹിച്ച ഞാന്‍ നാളെ ദൈവത്തോട് എന്ത് പറയും?..
എന്റെ മനസാക്ഷിയെ ഞാന്‍ എന്ത് പറഞ്ഞു മനസിലാക്കും...
കളി ചിരികള്‍ അല്ല ജീവിതം എന്ന് എന്നാണു അവള്‍ മനസിലാക്കുന്നത്‌..
എന്റെ ജീവനൈരുന്നു അവള്‍ എന്ന് ഞാന്‍ എങ്ങനെ അവളെ മനസിലാക്കും...
ദൈവമേ എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ..
ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും എന്നെ ചിന്തിപ്പിക്കുന്നത് അവളാണല്ലോ..
അവളുടെ കൈ ഒരിക്കല്‍ അവളുടെ ഹൃദയത്തിനു നേരെ ചൂണ്ടെണ്ട അവസ്ഥ അവള്‍ക്കു വരുമ്പോള്‍ അവള്‍ക്കു താങ്ങായി ഞാന്‍ വേണം..

അതാണ്‌ എന്നെ ജീവിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..

അവള്‍ക്കു എന്നെ മനസിലാക്കാന്‍ പറ്റിയില്ല എങ്കില്‍ മരണത്തിലേക്കും...

ഒരു വെള്ള തുണിയില്‍ പൊതിഞ്ഞു എന്റെ ശരീരം പള്ളിയിലേക്ക് എടുക്കുമ്പോള്‍ അവള്‍ എന്നെ കാണാന്‍ വരുമോ എന്നെനിക്കറിയില്ല...
പക്ഷെ അവളുടെ ഒരു തലോടലിനായി.... ഒരു ചുംബനത്തിനു ആയി... ഒരു തുള്ളി കണ്ണീരിനു ആയി.... എന്റെ ആത്മാവ് കാത്തിരിക്കും.. എന്നും..

ഞാന്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു..
ഒറ്റപ്പെടലിന്‍റെ ആ ലോകത്ത് നിന്ന് അവള്‍ എന്നെ കൈ പിടിച്ചു നടത്തുകയായിരുന്നു..
അവളുടെ കൈ പിടിച്ചു ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു...
എന്നും അവള്‍ കൂടെ ഉണ്ടാകും എന്ന് അഹങ്ഘരിച്ചു..
അറിയില്ല എന്താണ് അവള്‍ക്കു സംഭവിച്ചത് എന്ന്..
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍ എന്നില്‍ നിന്നും പറന്നകുന്നു...
കണ്നെതാത്ര ദൂരേക്ക്....
അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്..
ഈ ലോകത്ത് നിന്ന് എന്നെ കൈ പിടിച്ചു നടത്താന്‍ അവള്‍ വരുമോ എന്നറിയില്ല...
ഒരു പക്ഷെ വരില്ലായിരിക്കും..
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു..
ഒരു തലോടലിനായ്.. ഒരു ചിരിക്കായ്.. ഒരു വിളിക്കായ്...
എന്റെ മനസ്സില്‍ എറിഞ്ഞു കൊണ്ടിരിക്കുന്ന ഈ തീ അണക്കാന്‍ സ്നേഹത്തിന്റെ കടലായി നീ തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു.. പ്രതീക്ഷയോടെ....

Thursday, April 28, 2011

ജീവിതത്തിലെ ഇനിയുള്ള വഴികളില്‍ ഓര്‍ത്തോര്‍ത്തു കരയാതെ ഇരിക്കാന്‍ ഞാന്‍ എന്റെ ഓര്‍മകളെ മറന്നു കളയുന്നു...
സഹതാപത്തിന്റെ കരങ്ങള്‍ എന്റെ പുറത്തു വീഴാതെ ഇരിക്കാന്‍ എന്റെ ദുഖങ്ങളെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ കുഴിച്ചു മൂടുന്നു..
എന്റെ നെഞ്ചില്‍ എരിയുന്ന കനലുകളെ മഞ്ഞിട്ടു മൂടാന്‍ അവള്‍ വരുമെന്ന് തോന്നി..
കനലുകള്‍ക്കിടയില്‍ സ്നേഹത്തിന്റെ വിത്ത് മുളപോട്ടില്ല എന്നത് ലോകസത്യമാണ്....
അണയാന്‍ പോകുന്ന ദീപങ്ങള്‍ ആളിക്കത്തുന്നത്‌ പോലെ ആകുമോ എന്റെ കൈയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ അക്ഷരങ്ങള്‍...

Monday, April 25, 2011


കയ്യെത്തും ദൂരത്തില്‍ അരികില്‍ ഉണ്ട് എന്ന് നമ്മള്‍ കരുതുന്നവര്‍ കണ്ണ് ഏതാരാത്രത വളരെ ദൂരെ ആണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ മരണത്തെ ആഗ്രഹിച്ച് പോകുന്നു.. അത് മരണത്തോട് ഉള്ള ഇഷ്ടം കൊണ്ടോ... അതോ ഒറ്റപെടലിന്റെ വേദന മനസിനെ മരവിപ്പിക്കാന്‍ തുടങ്ങിയതുകൊണ്ടോ?..............

Friday, April 22, 2011


ഞാന്‍ സ്നേഹത്തിന്റെ വില അന്വേഷിച്ചു നടന്നു....

പലരോടും... പലപ്പോഴും....

പല സ്ഥലങ്ങളില്‍... പല ദേശങ്ങളില്‍....

ആര്‍ക്കുമറിയില്ല...
സ്നേഹത്തിന്റെ വില.

സ്നേഹം ജലം പോലെയാണ്.....

അത് നിറയ്ക്കാന്‍ പാത്രങ്ങള്‍ വേണം...

പണമാകുന്ന പാത്രം.... കാമമാകുന്ന പത്രം.......

ചിലപ്പോഴത് അധികാരമാവും.. ചിലപ്പോള്‍ സൌന്ദര്യവും....
ചിലപ്പോഴത് ബന്ധങ്ങളും മാത്രമാവാം...

ചില പാത്രങ്ങള്‍ സ്വര്‍ണവും, ചിലത് വെള്ളിയും, ചിലത് വെറും കളിമണ്ണും ആവാം..

സ്നേഹത്തിന്റെ വില അവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളുടെ വിലയാകുന്നു...

നിങ്ങള്‍ പാത്രങ്ങള്‍ ഉടക്കരുത്..

പാത്രങ്ങള്‍ ഉടഞ്ഞാല്‍ സ്നേഹത്തിന്റെ വില ശൂന്യം...

ആത്മാര്‍ഥ സ്നേഹം പുഴയാകുന്നു.....

ദൈവം കടലും ........

Wednesday, April 20, 2011















അവള്‍ അപ്പോള്‍ നനഞ്ഞിരുന്നു... ആര്‍ത്തു പെയ്യുന്ന ആ മഴയില്‍ കയറി നില്‍ക്കുവാന്‍ ആ മരം അവള്‍ക്കു ഉപകരിച്ചു....
മഴയുടെ താണ്ടവം കഴിഞ്ഞപ്പോള്‍ അവള്‍ ആ മരത്തെ പേടിച്ചു...
മരത്തിന്റെ പെയ്താവും പിന്നെ...
വന്ന വഴികളെയും പോകുവാന്‍ പോകുന്ന ദൂരങ്ങളെ കുറിച്ചും അവള്‍ ഓര്‍മിച്ചു..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ക്കു ആ മരത്തെ എങ്ങനെ കൂട്ടാനാകും...
മഴ മാറിയപ്പോള്‍ അവള്‍ ആ മരച്ചുവട്ടില്‍ നിന്നും പതുക്കെ നടക്കുവാന്‍ തുടങ്ങി..
ദൂരേക്ക്..
മുന്‍പോട്ടുള്ള യാത്രയില്‍ അവള്‍ എന്നെങ്കിലും ഓര്‍മിക്കുമോ..

അല്പ നേരം അവളെ കാത്തു സൂക്ഷിച്ച ആ മരത്തെ?..