Saturday, April 30, 2011


ഞാന്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു..
ഒറ്റപ്പെടലിന്‍റെ ആ ലോകത്ത് നിന്ന് അവള്‍ എന്നെ കൈ പിടിച്ചു നടത്തുകയായിരുന്നു..
അവളുടെ കൈ പിടിച്ചു ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു...
എന്നും അവള്‍ കൂടെ ഉണ്ടാകും എന്ന് അഹങ്ഘരിച്ചു..
അറിയില്ല എന്താണ് അവള്‍ക്കു സംഭവിച്ചത് എന്ന്..
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍ എന്നില്‍ നിന്നും പറന്നകുന്നു...
കണ്നെതാത്ര ദൂരേക്ക്....
അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്..
ഈ ലോകത്ത് നിന്ന് എന്നെ കൈ പിടിച്ചു നടത്താന്‍ അവള്‍ വരുമോ എന്നറിയില്ല...
ഒരു പക്ഷെ വരില്ലായിരിക്കും..
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു..
ഒരു തലോടലിനായ്.. ഒരു ചിരിക്കായ്.. ഒരു വിളിക്കായ്...
എന്റെ മനസ്സില്‍ എറിഞ്ഞു കൊണ്ടിരിക്കുന്ന ഈ തീ അണക്കാന്‍ സ്നേഹത്തിന്റെ കടലായി നീ തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു.. പ്രതീക്ഷയോടെ....

No comments:

Post a Comment