Wednesday, September 07, 2011

ഓര്‍മ്മകള്‍.....


വെറുക്കാന്‍ പറ്റുമോ.. അതും സ്നേഹിച്ച പെണ്ണിനെ?.. ഇപ്പോഴും സ്നേഹിക്കുന്ന പെണ്ണിനെ?...
ഒരിക്കലുമില്ല......
ആത്മാവാണ് എന്ന തിരിച്ചറിവ് വേദനയോടെ മനസിലാക്കുന്നു...
ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം.....
പക്ഷെ....
അവള്‍ ഇന്നും എനിക്ക് പ്രിയപെട്ടവള്‍ തന്നെ...

അവള്‍ മനസിലാക്കാതെ.....
ആരും മനസിലാക്കാതെ....

ഒറ്റക്കായ ജീവിതത്തില്‍ കൂട്ടുകാര്‍ ഓര്‍മ്മകള്‍ മാത്രം..

Tuesday, September 06, 2011

ഇഷ്ടം....



ചില ഇഷ്ടങ്ങള്‍ അങ്ങനെയാണു...........
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു തുടങ്ങും.......
ഒന്ന് കാണാന്‍,ഒപ്പം നടക്കാന്‍,ഏറെ സംസാരിക്കാന്‍........ ഒക്കെ വല്ലാതെ കൊതിക്കും...
എന്നും എന്റേത് മാത്രമാണ് എന്ന് വെറുതെ കൊതിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ .......
ഉള്ളിന്റെ ഉള്ളില്‍ എവിടെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും......
പിന്നെ എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.......
അപ്പോള്‍ നമ്മുടെ ഹൃദയം വല്ലാതെ കൊതിക്കുണ്ടാകും...
അവള്‍ ... അവള്‍ ... ഇപ്പോഴും എന്റെതുമാത്രമിരുന്നു എങ്കില്‍ ......