Sunday, February 20, 2011


നിന്റെ ഇഷ്ടം എന്നോട് പറഞ്ഞതു ശരി
ഞാന്‍ അതിനനുവദിച്ചത് തെറ്റ്

നിന്റെ മധുമൊഴികള്‍ ശരി
ഞാന്‍ ശ്രവിച്ചത് തെറ്റ്

നിന്റെ സങ്കടങ്ങള്‍ ശരി
ഞാന്‍ പങ്കുവച്ചത് തെറ്റ്

നിന്റെ ചുംബനങ്ങളെല്ലാം ശരി
ഞാന്‍ അതിലലിഞ്ഞത് തെറ്റ്

നീ യാത്ര പറഞ്ഞതു ശരി
ഞാന്‍ കാത്തിരുന്നത് തെറ്റ്

നിന്റെ ശരികളുടെ ലോകത്ത്
ഞാന്‍ എന്നുമൊരു തെറ്റ്