Thursday, June 02, 2011


ചെയ്തു പോയ തെറ്റുകളെ കണ്ടില്ല എന്ന് നടിക്കാനകില്ല..ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തു പശ്ചാതിപിക്കുക.. അത് മാത്രമാണ് മുന്‍പില്‍ ഉള്ള ഒരേ ഒരു വഴി..എന്നും നഷ്ടങ്ങള്‍ മാത്രം...എവിടേയോ നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം..അതിനു പകരം ഞാന്‍ എന്ത് വെക്കും..എന്ത് കൊണ്ട് ആ വിഷമങ്ങള്‍ മറക്കാന്‍ പറ്റും..വാക്കുകള്‍ എനിക്ക് അന്യമായ് കൊണ്ടിരിക്കുന്നു..എഴുതുവാനും.. പറയുവാനും.....അവള്‍ മാത്രമിരുന്നു എന്റെ പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ അസ്തമിക്കുമോ?..
അറിയില്ല...
കാത്തിരിക്കാം..
അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ......

കഴിഞ്ഞു പോയ നിമിഷങ്ങളെ...................

ഒരിക്കല്‍ സൗഹൃദം പ്രണയമായ് മാറി.....

ഞാന്‍ അറിയാതെ തന്നെ....


അവള്‍ ഒരു മാലാഖ ആയിരുന്നു എനിക്ക്.....

എപ്പോഴും........

ജീവിതം തന്നെ അവള്‍ ആണ് എന്ന തോന്നല്‍ എന്നെ ഭ്രാന്തമായ ആ ഒരു ലോകത്തേക്ക് എത്തിച്ചു.....

ആ ലോകത്തെ നിന്ന് ഞാന്‍ അത് തിരിച്ചു അറിഞ്ഞു.......

മനസ് എന്നത് ആര്‍ക്കും പിടിച്ചു വാങ്ങാന്‍ പറ്റില്ല എന്ന സത്യം.....

ആ സത്യം ഒരു വേദനയായി മനസിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു....


പക്ഷെ ആ വേദന ഒരു ലഹരി ആയി മാറുകയിരുന്നു.....
ലഹരി.. അതിന്റെ സുഖം അനുഭവിച്ചാല്‍ ആ ലോകത്ത് നിന്നും ഒരു തിരിച്ചു വരവിന് ആരാണ് ആഗ്രഹിക്കുക???
പക്ഷെ .. ആ സുഖം....


അതിനു ഞാന്‍ പകരം വെക്കേണ്ടി വന്നത് എന്റെ ജീവിതം ആണ് എന്നത് ഒരു സത്യമായ് ഇന്നും അവശേഷിക്കുന്നു....


ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്...

അവിടെ ഒരു പ്രകാശം പോലുമില്ല എന്ന് ഞാന്‍ തിരിച്ചു അറിഞ്ഞു...

കരയുന്ന കണ്ണുമായ്...... ഇടറുന്ന ചുണ്ടുമായ്....

എത്രയോ രാവുകള്‍ പോയ്മറഞ്ഞു......

എന്നെ തളര്‍ത്തുന്ന.....എന്നെ വളര്‍ത്തുന്ന.....

എന്റെ സ്വപ്നങ്ങള്‍ തന്‍ കൂട്ടുകാ​രീ........

ഒരു മാത്ര.....ഒരു മാത്രയെങ്കിലും എന്‍ കണ്മുന്‍പില്‍ വന്നു
നീ ഒന്നു ചിരിതൂകൂ......


എന്‍ സ്വപ്നമേ.......

എന്തിനോ കേഴുന്ന എന്‍ മനമിന്നു നിന്റെ തലോടലിനു വേണ്ടി കൊതിക്കുന്നു...

ഒരു മഴയായ്.... ഒരു കാറ്റായ്... നീ എന്റെ അരികിലേക്ക് വരും എന്ന പ്രതീക്ഷയോടെ......



Can't read this?..
(Select 'C' drive - Windows - Save to 'Fonts' Folder)