
നിന്റെ ഇഷ്ടം എന്നോട് പറഞ്ഞതു ശരി
ഞാന്‍ അതിനനുവദിച്ചത് തെറ്റ്
നിന്റെ മധുമൊഴികള്‍ ശരി
ഞാന്‍ ശ്രവിച്ചത് തെറ്റ്
നിന്റെ സങ്കടങ്ങള്‍ ശരി
ഞാന്‍ പങ്കുവച്ചത് തെറ്റ്
നിന്റെ ചുംബനങ്ങളെല്ലാം ശരി
ഞാന്‍ അതിലലിഞ്ഞത് തെറ്റ്
നീ യാത്ര പറഞ്ഞതു ശരി
ഞാന്‍ കാത്തിരുന്നത് തെറ്റ്
നിന്റെ ശരികളുടെ ലോകത്ത്
ഞാന്‍ എന്നുമൊരു തെറ്റ്

No comments:
Post a Comment