
ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍ വെറുതെയെങ്കിലുമോര്‍ക്കാ൯ മാത്രം...ഞാനെ൯ കിനാക്കള്‍ നിനക്കായി കാഴ്ച് വച്ചു...
ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന എന്നിലെ നനുത്ത സ് നേഹത്തിന്റെ ഇതളുകളോരോന്നും...നീ പറിച്ചെറിഞ്ഞതെന്തിനെ?
ആയിരം കാതങ്ങള്‍ക്കുമപ്പുറം ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍ നിന്‍ മനസ്സില്‍ ഒരിയക്കലെങ്കിലുമെന്‍ രൂപം മിന്നിമറയുമോ?
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍ മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും എന്‍ സ്നേഹം...അറിയുമോ നിയെന്നെങ്കിലുമൊരു നാള്‍ .......

No comments:
Post a Comment