Tuesday, May 31, 2011

എന്റെ പ്രിയേ.......

നീ കരഞ്ഞാല്‍ മുറിപ്പെടുന്നതന്‍റെ ഹൃദയമാണ്...

നിന്റെ കണ്ണുകള്‍ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീരും മുള്ളുകള്‍ ആയി വീഴുന്നത് എന്റെ നെഞ്ചില്‍ ആണ്...


നിന്‍റെ സങ്കടങ്ങളില്‍ ചോര്‍ന്നു പോകുന്നത് എന്‍റെ ധൈര്യമാണ്..
നിന്‍റെ ഓരോ നെടുവിര്‍പ്പും ചുട്ടുപൊള്ളിക്കുന്നത് എന്‍റെ ആത്മാവിനെയാണ്..
നീയില്ലാതാകുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെ തന്നെയാണു...

തിരികെ വരൂ പ്രിയേ.....

തകര്‍ന്നു കിടക്കുന്ന എന്റെ ഹൃദയത്തില്‍ നിന്റെ ചൂടുള്ള ചുംബനങ്ങള്‍ പകര്‍ന്നു തരൂ.....


No comments:

Post a Comment