ഇന്നലയുടെ രാത്രികളില്‍ എന്റെ അങ്ങേ തലക്കല്‍ നീ ഉണ്ടായിരുന്നു..
ഉറക്കത്തിന്റെ ആഴങ്ങളില്‍ പോലും നീ സുരക്ഷിത ആണ് എന്ന ചിന്ത എന്നെ സമാധാനപ്പെടുത്തിയിരുന്നു..
പക്ഷെ ഇന്ന്.. എന്റെ രാത്രികള്‍ മൂകമാണ്...
ഉറക്കമില്ലാതെ എന്റെ രാത്രികളില്‍ നിന്റെ ഓര്‍മ്മകള്‍ മാത്രമാണ് എനിക്ക് കൂട്ടായ് വരുന്നത്...
പ്രിയേ.. അറിയുക.. ഞാന്‍ എത്രമാത്രം നിന്നെ പ്രണയിച്ചിരുന്നു എന്ന്..
നിന്നിലേക്ക് ഞാന്‍ തന്ന എന്റെ ചൂട് ഏത് കൊടും തണുപ്പില്‍ നിന്നും നിന്നെ കാത്തു കൊളളും......
നിന്നില്‍ നിന്നും ഞാന്‍ വലിച്ചെടുത്ത ഓരോ ശ്വാസവും എന്റെ ജീവശ്വാസമായി ഇപ്പോഴും എന്റെ ഉള്ളില്‍ നിലനില്‍ക്കുന്നു..
ആ ശ്വാസം നിലനില്‍ക്കുന്നടത്തോളം ഞാന്‍ നിന്നെ പ്രണയിക്കും..കാത്തിരിക്കും...
മരണത്തിനു പോലും എന്നെ നിന്നില്‍ നിന്നും പിരിക്കാന്‍ ആകില്ല..

No comments:
Post a Comment