Monday, June 27, 2011

ഇതാ എന്‍ ഹൃദയം നിനക്കായ്..


ഇതാ..എന്‍ കൈകുമ്പിളില്‍ നീ ആവിശ്യപ്പെട്ട എന്റെ ഹൃദയം ..
നിനക്കായ്‌ ഞാനിതു പറിച്ചെടുത്തു....
എടുത്തുകൊള്‍ക...എനിക്കറിയാം നീ ഇതു താഴെ ഇട്ടു നിന്റെ കാലുകള്‍ കൊണ്ട് ചവിട്ടി അരക്കുമെന്ന്....സാരമില്ല ...പക്ഷെ ഒന്ന് നീ എനിക്കായ് ചെയ്യുക....താഴേക്ക്‌ വലിച്ചെറിയും മുന്‍പ് ആ ഹൃദയത്തിനെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്നെ തന്നെ നീ പുറത്തെടുത്തു വെക്കുക..കാരണം...നീ പോലും അറിയാതെ നിന്നെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

Sunday, June 19, 2011


ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍ ‌വെറുതെയെങ്കിലുമോര്‍‌ക്കാ൯ മാത്രം...ഞാനെ൯ കിനാക്കള്‍‌ നിനക്കായി കാഴ്ച് വച്ചു...

ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന എന്നിലെ നനുത്ത സ് നേഹത്തിന്റെ ഇതളുകളോരോന്നും...നീ പറിച്ചെറിഞ്ഞതെന്തിനെ?

ആയിരം കാതങ്ങള്‍‌ക്കുമപ്പുറം ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍‌ നിന്‍‌ മനസ്സില്‍‌ ഒരിയക്കലെങ്കിലുമെന്‍‌ രൂപം മിന്നിമറയുമോ?

മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍ ‌മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും എന്‍‌ സ്നേഹം...അറിയുമോ നിയെന്നെങ്കിലുമൊരു നാള്‍ .......

Tuesday, June 14, 2011


എന്‍റെ അസ്ഥിമാടം വാടിയ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു....
പിന്നെ, കാറ്റ് നിക്ഷേപിച്ച കരിയിലകളും........ ഇങ്ങനെ ഭാരം താങ്ങി എന്‍റെ ഉടല്‍ നൊന്തു കൊണ്ടേയിരിക്കുന്നു....
മരണത്തിനു ശേഷവും എന്നെ വേദനകള്‍ പിന്തുടരുന്നതെന്താണ്?...
ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ് നിന്നെ പ്രണയിക്കുക മാത്രമായിരുന്നു എന്നതാണ്....
ആ കാര്യത്തില്‍ മാത്രം എന്‍റെ പശ്ചാത്താപം ദൈവം സ്വീകരിക്കാത്തതെന്താണ്?...
ഒരു പക്ഷെ എന്‍റെ മേലുള്ള ഏറ്റവും വലിയ കുറ്റം നിന്നെ പ്രണയിച്ചിരുന്നു.. അല്ല.. ഇപ്പോഴും നിന്നെ പ്രണയിക്കുന്നു എന്നതാകാം....
ദൈവം പോലും പൊറുക്കാത്ത എന്‍റെ ഏറ്റവും വലിയ പിഴ....

Wednesday, June 08, 2011

സ്നേഹം....വെറുപ്പ്...





















ഞാന്‍ ഒരു കടലോളം സ്നേഹിച്ചും നീ ഒരു യുഗത്തോളം വെറുത്തും
നമ്മുടെ ജീവിതം തീര്‍ന്നല്ലോ......

സ്നേഹം എന്‍റെ ബാധ്യതയും വെറുപ്പ്‌ നിന്‍റെ അവകാശവുമായങ്ങനെ......

Thursday, June 02, 2011


ചെയ്തു പോയ തെറ്റുകളെ കണ്ടില്ല എന്ന് നടിക്കാനകില്ല..ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തു പശ്ചാതിപിക്കുക.. അത് മാത്രമാണ് മുന്‍പില്‍ ഉള്ള ഒരേ ഒരു വഴി..എന്നും നഷ്ടങ്ങള്‍ മാത്രം...എവിടേയോ നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം..അതിനു പകരം ഞാന്‍ എന്ത് വെക്കും..എന്ത് കൊണ്ട് ആ വിഷമങ്ങള്‍ മറക്കാന്‍ പറ്റും..വാക്കുകള്‍ എനിക്ക് അന്യമായ് കൊണ്ടിരിക്കുന്നു..എഴുതുവാനും.. പറയുവാനും.....അവള്‍ മാത്രമിരുന്നു എന്റെ പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ അസ്തമിക്കുമോ?..
അറിയില്ല...
കാത്തിരിക്കാം..
അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ......

കഴിഞ്ഞു പോയ നിമിഷങ്ങളെ...................

ഒരിക്കല്‍ സൗഹൃദം പ്രണയമായ് മാറി.....

ഞാന്‍ അറിയാതെ തന്നെ....


അവള്‍ ഒരു മാലാഖ ആയിരുന്നു എനിക്ക്.....

എപ്പോഴും........

ജീവിതം തന്നെ അവള്‍ ആണ് എന്ന തോന്നല്‍ എന്നെ ഭ്രാന്തമായ ആ ഒരു ലോകത്തേക്ക് എത്തിച്ചു.....

ആ ലോകത്തെ നിന്ന് ഞാന്‍ അത് തിരിച്ചു അറിഞ്ഞു.......

മനസ് എന്നത് ആര്‍ക്കും പിടിച്ചു വാങ്ങാന്‍ പറ്റില്ല എന്ന സത്യം.....

ആ സത്യം ഒരു വേദനയായി മനസിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു....


പക്ഷെ ആ വേദന ഒരു ലഹരി ആയി മാറുകയിരുന്നു.....
ലഹരി.. അതിന്റെ സുഖം അനുഭവിച്ചാല്‍ ആ ലോകത്ത് നിന്നും ഒരു തിരിച്ചു വരവിന് ആരാണ് ആഗ്രഹിക്കുക???
പക്ഷെ .. ആ സുഖം....


അതിനു ഞാന്‍ പകരം വെക്കേണ്ടി വന്നത് എന്റെ ജീവിതം ആണ് എന്നത് ഒരു സത്യമായ് ഇന്നും അവശേഷിക്കുന്നു....


ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്...

അവിടെ ഒരു പ്രകാശം പോലുമില്ല എന്ന് ഞാന്‍ തിരിച്ചു അറിഞ്ഞു...

കരയുന്ന കണ്ണുമായ്...... ഇടറുന്ന ചുണ്ടുമായ്....

എത്രയോ രാവുകള്‍ പോയ്മറഞ്ഞു......

എന്നെ തളര്‍ത്തുന്ന.....എന്നെ വളര്‍ത്തുന്ന.....

എന്റെ സ്വപ്നങ്ങള്‍ തന്‍ കൂട്ടുകാ​രീ........

ഒരു മാത്ര.....ഒരു മാത്രയെങ്കിലും എന്‍ കണ്മുന്‍പില്‍ വന്നു
നീ ഒന്നു ചിരിതൂകൂ......


എന്‍ സ്വപ്നമേ.......

എന്തിനോ കേഴുന്ന എന്‍ മനമിന്നു നിന്റെ തലോടലിനു വേണ്ടി കൊതിക്കുന്നു...

ഒരു മഴയായ്.... ഒരു കാറ്റായ്... നീ എന്റെ അരികിലേക്ക് വരും എന്ന പ്രതീക്ഷയോടെ......



Can't read this?..
(Select 'C' drive - Windows - Save to 'Fonts' Folder)