Tuesday, May 31, 2011

എന്റെ പ്രിയേ.......

നീ കരഞ്ഞാല്‍ മുറിപ്പെടുന്നതന്‍റെ ഹൃദയമാണ്...

നിന്റെ കണ്ണുകള്‍ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീരും മുള്ളുകള്‍ ആയി വീഴുന്നത് എന്റെ നെഞ്ചില്‍ ആണ്...


നിന്‍റെ സങ്കടങ്ങളില്‍ ചോര്‍ന്നു പോകുന്നത് എന്‍റെ ധൈര്യമാണ്..
നിന്‍റെ ഓരോ നെടുവിര്‍പ്പും ചുട്ടുപൊള്ളിക്കുന്നത് എന്‍റെ ആത്മാവിനെയാണ്..
നീയില്ലാതാകുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെ തന്നെയാണു...

തിരികെ വരൂ പ്രിയേ.....

തകര്‍ന്നു കിടക്കുന്ന എന്റെ ഹൃദയത്തില്‍ നിന്റെ ചൂടുള്ള ചുംബനങ്ങള്‍ പകര്‍ന്നു തരൂ.....


Tuesday, May 10, 2011

നീ എന്നെ സേഹിച്ചിരുന്നു.......





"പ്രീയേ"...,നിനക്കെന്നെയും, എനിക്കു നിന്നെയും മനസിലാക്കാന്‍ കഴിയാതെപോയല്ലേ ....?
മനസ്സ് എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്ടവസന്തത്തിന്റെ ചിറകടിശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു .....
സ്മരണകളുടെ തിരയി‍ല്‍പ്പെട്ട് മനസ്സു പിടയുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി
തളരുകയാണ്....
എല്ലാം മറക്കാനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍..
പക്ഷെ സ്നേഹത്തിന്റെ രക്തത്തില്‍ തൊട്ടാല്‍ പെട്ടന്നങ്ങനെ മറക്കാന്‍ കഴിയും.....

പ്രഭാതത്തിന്റെ കുളിര്‍മയോടെ .. . നട്ടുച്ചയുടെ തീഷ്ണതയോടെ...സഡ്യയുടെ
സൗന്ദര്യത്തൊടെ...
ഒടുവിലേ രാവിന്റെ നിശബ്ധതയോടെ എന്നില്‍ വലയം പ്രാപിച്ച ......
ആ നഷ്ടപ്പെട്ട പ്രണയ സാമ്രാജ്യത്തിന്റെ ദുഖസ്മ്രതികളുമായി
ഞാന്‍ തളരുമ്പോള്‍...
നീ... നീ എന്നെ സേഹിച്ചിരുന്നു എന്നത് ഓര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.........

Monday, May 02, 2011

അന്നും... ഇന്നും ....


അന്നു നീ എന്നോട് പറഞ്ഞു;
നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!!

അത് പ്രണയത്തിന്റെ വസന്തം.

ഇന്നു നീ എന്നോട് ചോദിക്കുന്നു -
നിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍ ????

ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?

പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???